കേരളം

kerala

ETV Bharat / state

മൃഗശാലയിലെ ക്ഷയരോഗത്തിനെതിരായ നടപടി ഊര്‍ജിതം ; മുന്‍കരുതല്‍ നിര്‍ദേശം ശക്തം, ജീവനക്കാര്‍ക്ക് ടിബി ടെസ്റ്റ് - thiruvananthapuram zoo

തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മൃഗങ്ങള്‍ ചാവുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ വേണ്ടി ഊര്‍ജിതമായ പ്രതിരോധ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്

തിരുവനന്തപുരം മൃഗശാല  thiruvananthapuram zoo  ക്ഷയരോഗ വ്യാപനം തുരത്താന്‍ തിരുവനന്തപുരം മൃഗശാല  Preventive measures of tuberculosis disease  Preventive measures of tuberculosis disease in zoo  tuberculosis disease in thiruvananthapuram zoo  ക്ഷയരോഗത്തെ തുടര്‍ന്ന് മൃഗങ്ങള്‍ ചാവുന്ന കേസുകള്‍  തിരുവനന്തപുരം മൃഗശാല ക്ഷയരോഗം
മൃഗശാലയിലെ ക്ഷയരോഗത്തിനെതിരായ നടപടി ഊര്‍ജിതം

By

Published : Jan 29, 2023, 8:23 PM IST

ക്ഷയരോഗ വ്യാപനം തുരത്താന്‍ തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം :ക്ഷയരോഗ ഭീഷണി രൂക്ഷമായ തിരുവനന്തപുരം മൃഗശാലയിൽ പ്രതിരോധ നടപടികൾ ഊർജിതം. ക്ഷയരോഗത്തെ തുടര്‍ന്ന് പുള്ളിമാനുകളും കൃഷ്‌ണമൃഗങ്ങളും കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് നടപടി. മറ്റ് മൃഗങ്ങൾക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതല്‍ ഇടപെടലുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

2022 ഡിസംബറില്‍ മാത്രം ഏഴ് മൃഗങ്ങളാണ് ചത്തത്. രോഗത്താല്‍ ആകെ ചത്തത് 54 മൃഗങ്ങളാണ്. അണുബാധ മറ്റ് മൃഗങ്ങളിലേക്ക് പകരാതിരിക്കാൻ ചത്ത മൃഗങ്ങളെ കത്തിച്ചുകളഞ്ഞു. അസുഖം ബാധിച്ച മൃഗങ്ങൾ പാർക്കുന്ന കൂടിന്‍റെ ഡ്രെയിനേജ്, മറ്റ് കൂടുകളുടെ ഡ്രെയിനേജ് സംവിധാനവുമായി കൂടിക്കലരാത്ത വിധമാണ് ക്രമീകരിച്ചത്. ജീവനക്കാർ എല്ലാ കൂടുകളിലും അണുനശീകരണം നടത്തും.

ജീവനക്കാര്‍ക്ക് ബോധവത്‌കരണ ക്ലാസ് :കാലുകൾ വൃത്തിയായി കഴുകിയ ശേഷം മാത്രമേ ജീവനക്കാർ കൂടുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്. രോഗ പ്രതിരോധശേഷിക്കായി മരുന്നുകളും മൃഗങ്ങൾക്ക് നൽകുന്നുണ്ട്. പുള്ളിമാനുകളേയും മ്ലാവുകളേയും വെവ്വേറെ കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.

ജില്ല ടിബി സെൽ പരിശോധന നടത്തി 26 ജീവനക്കാർക്ക് ക്ഷയരോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 32 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിലെ വെറ്ററിനറി സർജന്‍റെ നേതൃത്വത്തിൽ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നൽകി.

മുഖാവരണം, ഗ്ലൗസ്, ഗംബൂട്ട് എന്നിവ ജീവനക്കാർക്ക് വിതരണം ചെയ്‌തു. അതേസമയം മറ്റ് മൃഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മൃഗശാല അടച്ചിടേണ്ടതോ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടതോ ആയ സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മാസ്‌ക് നല്‍കിയാണ് സന്ദർശകരെ അകത്തേക്ക് കയറ്റിവിടുന്നത്. അതേസമയം വിഷയത്തില്‍ കേന്ദ്ര മൃഗശാല അതോറിറ്റി ഇടപെടുമെന്ന വാർത്ത സൂപ്രണ്ട് വി രാജേഷ് തള്ളി.

ABOUT THE AUTHOR

...view details