തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് സംസ്ഥാനത്ത് നിന്ന് പത്ത് പൊലീസുകാര്‍ അര്‍ഹരായി. ഇന്‍റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍ ഐപിഎസിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. സുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് സംസ്ഥാനത്തെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരാണ് അര്‍ഹരായത്. ദക്ഷിണ മേഖല എഡിജിപി ഹര്‍ഷിത അട്ടല്ലൂരി ആണ് പുരസ്‌കാരം ലഭിച്ച മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥ.
രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ സംസ്ഥാനത്ത് പത്ത് പേര്‍ക്ക് - കേരളാ പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ
ഇന്‍റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍ ഐപിഎസിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ കെ വത്സലയാണ് സിവില്‍ പൊലീസ് ഓഫീസര്‍മാരില്‍ പുരസ്‌കാരം ലഭിച്ച ഏക വനിത. പൊലീസ് ട്രയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടി, വിജിലന്‍സ് എസ്.പി എന്‍.രാജേഷ്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ഡെപ്യൂട്ടി കമാന്‍റ് അജിത്ത് കുമാര്‍.ബി, കോഴിക്കോട് അഡീഷണല്‍ ഡിസിപി അബ്‌ദുല്‍ റസാക്ക് കെ.പി, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ഹരീഷ് ചന്ദ്രന്‍ നായക്. കെ, കരുനാഗപള്ളി ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എസ്. മഞ്ജുലാല്‍, വൈക്കം ഗ്രേഡ് എസ്.ഐ കെ.നാസര്‍ എന്നിവര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.