തിരുവനന്തപുരം:രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. നിയമസഭ മന്ദിരത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പുറമെ മന്ത്രിമാരും എം.എല്‍.എമാരും വോട്ടുരേഖപ്പെടുത്തി.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: വോട്ടുചെയ്‌ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിയമസഭ മന്ദിരത്തിൽ സജ്ജീകരിച്ച പോളിങ് ബൂത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും വോട്ട് രേഖപ്പെടുത്തി
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടുചെയ്‌ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
വൈകിട്ട് അഞ്ച് വരെയാണ് സമ്മതിദാനം രേഖപ്പെടുത്താനുള്ള സമയം. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷസ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കാവും ലഭിക്കുക. കേരളത്തിൽ നിന്നുള്ള ഒരു എം.എൽ.എയുടെ വോട്ടിന് 152 ആണ് മൂല്യം.