തിരുവനന്തപുരം : പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പ്രചാരണാര്‍ഥം കേരളത്തില്‍. ചൊവ്വാഴ്ച രാത്രി കേരളത്തിലെത്തിയ സിന്‍ഹയെ സ്വീകരിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ വിമാനത്താവളത്തിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ അന്‍വര്‍ സാദത്ത്, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് എന്നിവരാണ് സിന്‍ഹയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
രാഷ്‌ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ കേരളത്തില്‍ ; സ്വീകരണമൊരുക്കി ഭരണ - പ്രതിപക്ഷങ്ങള്‍ - രാഷ്‌ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ
ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യശ്വന്ത് സിന്‍ഹ
അദ്ദേഹം രാത്രി തങ്ങിയ മസ്‌കറ്റ് ഹോട്ടലില്‍ പിന്നീടെത്തി വ്യവസായ മന്ത്രി പി. രാജീവ് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച നിയമസഭ മന്ദിരത്തില്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാരെ യശ്വന്ത് സിന്‍ഹ വെവ്വേറെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ഭരണ പക്ഷ എം.എല്‍.എമാര്‍ യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്.
ജനാധിപത്യം അപകടത്തിലാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ഇന്ത്യ ഭരിക്കുന്ന ഏകാധിപത്യ സര്‍ക്കാരിനെതിരാണ് തന്‍റെ പോരാട്ടമെന്നും സിന്‍ഹ പറഞ്ഞു.