തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനത്തിന് തയ്യാറെടുക്കുന്നു. ഈ മാസം 22ന് കൊല്ലത്തുനിന്നും പരിപാടികൾക്ക് തുടക്കമിടാനാണ് ആലോചിക്കുന്നത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി ഓരോയിടത്തേയും സാമൂഹ്യ-സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം 22 ന് ആരംഭിക്കും - മുഖ്യമന്ത്രി
14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി ഓരോയിടത്തേയും സാമൂഹ്യ-സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉള്ള മുന്നൊരുക്കം; മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം ഈ മാസം 22 ന് ആരംഭിക്കും
ഇത്തരം ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും എൽഡിഎഫ് നിയമസഭ പ്രകടനപത്രികയ്ക്ക് രൂപം നൽകുക. സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാക്കും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും പിണറായി വിജയൻ ജില്ലകളിലൂടെ സഞ്ചരിച്ച് സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുമായി ആശയവിനിമയം നടത്തിയിരുന്നു.