തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു ഹാളിൽ ഏഴ് മേശകൾ ഉണ്ടാകും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. 4,54237 തപാൽ ബാലറ്റുകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ആദ്യ ഫല സൂചനകൾ ലഭിക്കാൻ വൈകും. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി - counting of votes
144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്
സംസ്ഥാനത്ത് വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് വോട്ടെണ്ണൽ. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്തവരോ ആയ സ്ഥാനാർഥികളെയും കൗണ്ടിങ് ഏജൻ്റുമാരെയും ഉദ്യോഗസ്ഥരെയും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളു. വിജയാഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്.