തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിൽ രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതലകളിൽ നിന്നും പൊലീസ് പിൻവാങ്ങുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞതോടെ ചുമതല ആരോഗ്യവകുപ്പിന് കൈമാറുന്നു എന്നാണ് വിശദീകരണം. കൊവിഡ് പ്രതിരോധത്തിൽ പ്രധാന ചുമതലകൾ പൊലീസിന് കൈമാറിയ നടപടിക്കെതിരെ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ; ചുമതല ഒഴിയാൻ പൊലീസ് - Preparation of contact list of covid patients
കൊവിഡ് പ്രതിരോധത്തിൽ പ്രധാന ചുമതലകൾ പൊലീസിന് കൈമാറിയ നടപടിക്കെതിരെ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു
![കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ; ചുമതല ഒഴിയാൻ പൊലീസ് ചുമതല ഒഴിയാൻ പൊലീസ് കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ Police to step down തിരുവനന്തപുരം വാർത്ത Preparation of contact list of covid patients കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10186141-thumbnail-3x2-kk.jpg)
കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ; ചുമതല ഒഴിയാൻ പൊലീസ്
കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ അടങ്ങുന്ന പ്രത്യേകസംഘം ആയിരുന്നു ഇതുവരെ ചുമതല നിർവഹിച്ചിരുന്നത്.