കേരളം

kerala

ETV Bharat / state

വെള്ളനാട് കനത്ത ജാഗ്രതയിൽ; ബോധവത്കരണ പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്ത് - vellanadu panchayath

പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചു.

വെള്ളനാട് കൊവിഡ് 19  വെള്ളനാട് ജാഗ്രതയിൽ  വെള്ളനാട് ഗ്രാമപഞ്ചായത്ത്  വെള്ളനാട് ശശി  കൊവിഡ് 19  കൊവിഡ് 19 തിരുവനന്തപുരം  precautions for covid 19  vellanadu panchayath  vellanadu covid 19
വെള്ളനാട് കനത്ത ജാഗ്രതയിൽ; ബോധവത്കരണ പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്ത്

By

Published : Mar 14, 2020, 8:49 PM IST

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വെള്ളനാട് ഗ്രാമപഞ്ചായത്ത് കനത്ത ജാഗ്രതയിൽ. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശി പറഞ്ഞു. പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചു.

വെള്ളനാട് കനത്ത ജാഗ്രതയിൽ; ബോധവത്കരണ പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്ത്

വൈറസിനെ സംബന്ധിച്ച് വീടുകളിൽ ലഘു രേഖകൾ വിതരണം ചെയ്യും. ആശാ വർക്കർമാരും ഹരിതസേനയുമാണ് ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. പഞ്ചായത്തിലെ 18 വാർഡുകളിലെയും ജനപ്രതിനിധികൾ വീടുകളിൽ നേരിട്ടെത്തി കൊവിഡ് 19 രോഗബാധക്കെതിരായ ബോധവത്കരണം നൽകും. വൈറസ് ഭീതിയെ തുടർന്ന് തൊഴിലുറപ്പ് ജോലികളിൽ നിന്നും വിട്ടുനിൽക്കുന്നവരുണ്ട്. ആവശ്യമായ ബോധവത്കരണത്തിലൂടെ ചൊവ്വാഴ്‌ചയോടു കൂടി തൊഴിലുറപ്പ് ജോലികൾ പുനരാരംഭിക്കുമെന്നും വെള്ളനാട് ശശി ഇടിവി ഭാരതിനോട് വ്യക്തമാക്കി.

ABOUT THE AUTHOR

...view details