കേരളം

kerala

ETV Bharat / state

മൂന്നാം തരംഗം നേരിടാന്‍ ഒരുക്കങ്ങൾ ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ ഐസിയുകൾ - ആരോഗ്യ വകുപ്പ്

5.5 കോടി രൂപ ചെലവഴിച്ച് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു സംവിധാനം സജ്ജമാക്കിയത്.

preparations started to combat covid 19 third wave  മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു  covid 19  covid 19 third wave  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  ഐ.സി.യു  വെന്‍റിലേറ്റർ  ആരോഗ്യ വകുപ്പ്  health department
മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ ഐസിയുകൾ

By

Published : Sep 20, 2021, 3:38 PM IST

തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ നടപടി ആരംഭിച്ച് ആരോഗ്യ വകുപ്പ്. ഐ.സി.യു ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2 പുതിയ ഐ.സി.യുകള്‍ കൂടി സജ്ജമാക്കി. 100 ഐ.സി.യു. കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ 17 വെന്‍റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. 9 വെന്‍റിലേറ്ററുകള്‍ ഇതിനകം ഒരുക്കി . ബാക്കിയുള്ളവ ഉടന്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു.

രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വെന്‍റിലേറ്ററുകള്‍ സ്ഥാപിക്കും. എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഐ.സി.യുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മൂന്നാംതരംഗം കുട്ടികളില്‍ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണിത്.

5.5 കോടി ചെലവിൽ അത്യാധുനിക ഐ.സി.യു സംവിധാനം

5.5 കോടി രൂപ ചെലവഴിച്ച് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐ.സി.യുവും ഒരു ഹൈ ഡിപ്പന്‍റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സെക്ഷനും അടിയന്തര ഘട്ടത്തില്‍ വെന്‍റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

രോഗികളെ നിരീക്ഷിക്കാൻ സെന്‍ട്രലൈസ്‌ഡ് നഴ്‌സിങ് സ്റ്റേഷൻ

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്‌ഡ് നഴ്‌സിങ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്‌ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്‍റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മ്യൂസിക് സിസ്റ്റം, ടി.വി, അനൗണ്‍മെന്‍റ് സംവിധാനം എന്നിവയുമുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഐ.സി.യു.കളുടെ ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Also Read: റഷ്യൻ സർവകലാശാലയിൽ വെടിവയ്‌പ്; എട്ട് മരണം

ABOUT THE AUTHOR

...view details