കേരളം

kerala

By

Published : May 29, 2021, 9:15 PM IST

ETV Bharat / state

പ്രവാസി വാക്‌സിനേഷന്‍; ഒ.ടി.പി സന്ദേശത്തിലെ പ്രശ്‌നം പരിഹരിയ്ക്കും

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ആധാര്‍ ലിങ്കുചെയ്ത മൊബൈലിലേക്ക് മാത്രം ഒ.ടി.പി സന്ദേശം വരുന്നതിനെതുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ പരിഹരിയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്  ഒ.ടി.പി സന്ദേശത്തിലെ പ്രശ്നം പരിഹരിയ്ക്കും  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  OTP message problem will solve cm  Pravasi Vaccination Certificate  OTP message problem will solve says cm pinarayi vijayan  Pravasi Vaccination Certificate  cm pinarayi vijayan
പ്രവാസി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: ഒ.ടി.പി സന്ദേശത്തിലെ പ്രശ്‌നം പരിഹരിയ്ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്താത്തതുകൊണ്ട് വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍, ആധാര്‍ ലിങ്കുചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒ.ടി.പി സന്ദേശം വരുന്നത്. എന്നാല്‍ ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കൈയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി കൊടുക്കാനുള്ള സംവിധാനം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഒ.ടി.പി സന്ദേശത്തിലെ പ്രശ്‌നം പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി.

വാക്‌സിനേഷനില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകേണ്ടവരെ ഉള്‍പ്പെടുത്തി

18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നാലു മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും വാക്‌സിനേഷനു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിന്‍ പോര്‍ട്ടലില്‍ സജ്ജമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി

കൊവാക്‌സിനു ഇതുവരെ ഡബ്യു.എച്ച്.ഒ അംഗീകാരം നേടിയെടുത്തിട്ടില്ലാത്തതിനാല്‍ പല രാജ്യങ്ങളും കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നുമില്ല. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വേഗം തന്നെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്

വിദേശത്തു പോകേണ്ടവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിച്ച വാക്‌സിനുകള്‍ നല്‍കുമ്പോള്‍ അവരെക്കൂടെ പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി. അതോടൊപ്പം പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ അവര്‍ക്കാവശ്യമായ വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ആ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങള്‍ എന്നിവയുമായി വേണം ജില്ല മെഡിക്കല്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details