ന്യൂഡല്‍ഹി:ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന ജീവനുള്ള പാലമായി രാജ്യത്തെ പ്രവാസികൾ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളുമായി ബന്ധപ്പെടുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനും സര്‍ക്കാര്‍ നിരവധി സംരഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ദിനത്തില്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
നമ്മുടെ പ്രവാസികളുടെ വലിയ കൂട്ടം അവര്‍ ജോലി ചെയ്യുന്ന അതാത് രാജ്യങ്ങളില്‍ കൂട്ടായ്‌മയുണ്ടാക്കുന്നു. നമ്മുടെ രാജ്യവുമായി ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നു. ഇത് ഹൃദയസ്‌പർശിയായ കാര്യമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, ശാസ്‌ത്രം, സാങ്കേതികവിദ്യ എന്ന് തുടങ്ങി ഏത് രംഗത്ത് ഉയര്‍ന്ന പദവി വഹിച്ചാലും തങ്ങളുടെ വേരുകളുമായി ബന്ധം നിലനിര്‍ത്തുന്നു.