തിരുവനന്തപുരം:കാഴ്‌ചയില്ലായ്‌മയെ അതിജീവിച്ച് ഐഎഎസ് നേടിയ ആദ്യ ഉദ്യോഗസ്ഥയായ പ്രഞ്ജാൽ പാട്ടീൽ തിരുവനന്തപുരം സബ് കലക്‌ടറായി ചുമതലയേറ്റു. എറണാകുളം അസിസ്റ്റന്‍റ് കലക്‌ടർ ചുമതലയിൽ നിന്നാണ് തലസ്ഥാനത്ത് സബ് കലക്‌ടറും ആർ.ഡി.ഒയുമായി ചുമതല ഏറ്റെടുത്തത്. ഏറെ പ്രതീക്ഷകളോടെയാണ് തലസ്ഥാന നഗരിയിൽ ചുമതലയേൽക്കുന്നതെന്ന് പ്രഞ്ജാൽ പാട്ടീൽ പറഞ്ഞു.
തലസ്ഥാനത്തെ സബ്‌കലക്ടര്‍ കാഴ്ചപരിമിതിയുള്ള ആദ്യ ഐഎഎസ് ഓഫീസര്‍ - പ്രഞ്ജാൽ പാട്ടീൽ തിരുവനന്തപുരം സബ് കലക്‌ടര്‍
എറണാകുളം അസിസ്റ്റന്‍റ് കലക്‌ടർ ചുമതലയിൽ നിന്നാണ് തലസ്ഥാനത്ത് സബ് കലക്‌ടറും ആർ.ഡി.ഒയുമായി പ്രഞ്ജാൽ പാട്ടീൽ ഐ.എ.എസ് ചുമതല ഏറ്റെടുത്തത്.
രാവിലെ കലക്‌ട്രേറ്റിൽ എത്തി കലക്‌ടർ കെ.ഗോപാലകൃഷ്ണനെ കണ്ട് ചുമതല ഏറ്റെടുത്തു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജുപ്രഭാകർ ഐഎഎസും നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ആറാം വയസില്‍ കാഴ്‌ച നഷ്‌ടപ്പെട്ട പ്രഞ്ജാൽ പാട്ടീൽ രണ്ടാം ശ്രമത്തിലാണ് ഐഎഎസ് നേടിയത്. ആദ്യ ശ്രമത്തില്‍ തന്നെ തപാല്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസില്‍ നിയമനം നേടിയിരുന്നു പ്രഞ്ജാല്‍ പാട്ടീല്‍. 124 ാം റാങ്കിലാണ് ഐഎഎസ് നേട്ടം. മഹാരാഷ്‌ട്ര സ്വദേശിനിയായ പ്രഞ്ജാൽ പാട്ടീൽ വിജയ വഴികള്‍ ഓരോന്നും സ്വന്തമാക്കി മുന്നേറുകയാണ്.