യുവതിക്കെതിരായ പോക്സോ കേസ്; കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ശിശു ക്ഷേമ സമിതി - തിരുവനന്തപുരം വാർത്ത
പൊലീസ് ആവശ്യപ്പെട്ടപ്രകാരം കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ചെയ്തതെന്ന് അഡ്വ. എൻ. സുനന്ദ അറിയിച്ചു
തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശിശുക്ഷേമ സമിതി. കേസെടുക്കാന്‍ ശുപാർശ ചെയ്തിട്ടില്ലെന്ന് വിശദീകരണം. പൊലീസ് ആവശ്യപ്പെട്ടപ്രകാരം കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ചെയ്തതെന്ന് ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ. എൻ. സുനന്ദ അറിയിച്ചു. കൗൺസിലിങ് റിപ്പോർട്ട് പൊലീസിന് നൽകിയിരുന്നു. വിവരം നൽകിയ ആളുടെ സ്ഥാനത്ത് എഫ്.ഐ.ആറിൽ തന്‍റെ പേര് എഴുതി ചേർത്ത നടപടി തെറ്റാണെന്നും ശിശു ക്ഷേമ സമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.