തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു: പരിഹാരം രണ്ട് ദിവസത്തിനകം - കല്‍ക്കരി
നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറും കെ എസ് ഇ ബി യും നീക്കം തുടങ്ങി
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് നിയന്ത്രണത്തിന് കാരണം. സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബിയും സർക്കാരും നീക്കം തുടങ്ങി. ഇതിനായി കായംകുളം വൈദ്യുതി നിലയത്തില്‍ നിന്ന് വൈദ്യുതിയെത്തിക്കാനാണ് ശ്രമം. കൂടാതെ നല്ലളം ഡീസല്‍ നിലയത്തിന്‍റെ സേവനവും ഉപയോഗിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍.
also read: കല്‍ക്കരിയില്ല, കനത്ത ചൂടും... രാജ്യം കനത്ത വൈദ്യുതിക്ഷാമത്തില്‍