കേരളം

kerala

ETV Bharat / state

Power Crisis In Kerala | സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം : പ്രശ്‌നപരിഹാരത്തിന് മന്ത്രിതല യോഗം - കെ എസ് ഇ ബി ചെയർമാൻ

Kerala Electricity Crisis | മഴ ശക്തിപ്പെട്ടെങ്കിലും വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. മഴയത്ത് ഡാമുകളിൽ എത്തിയ വെള്ളം ഉപയോഗിച്ച് വൈദ്യുത ഉത്പാദനം ആരംഭിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല

KSEB  Electricity Crisis in Kerala  Power Crisis in Kerala  വൈദ്യുതി പ്രതിസന്ധി  മന്ത്രിതല യോഗം  Kerala Electricity Minister  കെ കൃഷ്ണൻകുട്ടി  വൈദ്യുതി മന്ത്രി  കെ എസ് ഇ ബി  കെ എസ് ഇ ബി ചെയർമാൻ  K S E B
Electricity Crisis in Kerala- Ministerial Meeting Today

By ETV Bharat Kerala Team

Published : Sep 4, 2023, 1:52 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവലോകനം ചെയ്യാൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ (K Krishnankutty) നേതൃത്വത്തില്‍ യോഗം ചേരുന്നു. (Ministerial Meeting to tackle Electricity Crisis in Kerala). കെ എസ് ഇ ബി എംഡി, ചെയർമാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടെങ്കിലും വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. മഴയത്ത് ഡാമുകളിൽ എത്തിയ വെള്ളം ഉപയോഗിച്ച് ആഭ്യന്തര വൈദ്യുത ഉത്പാദനം ആരംഭിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം യോഗത്തിൽ ചർച്ചയാവും.

അതേസമയം കെ എസ് ഇ ബിയുടെ (K S E B) ദീർഘകാല, അർദ്ധകാല, ഹ്രസ്വ കാല കരാറുകൾ ഇന്ന് മുതൽ തുറക്കും. 500 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകളാകും തുറക്കുക. കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനം മുൻപ് വൈദ്യുതി വാങ്ങി വന്നിരുന്നത്. എന്നാൽ കരാറുകാർ നിരന്തരമായി ചട്ട ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദീർഘകാല കരാറുകൾ സർക്കാറിന് റദ്ദാക്കേണ്ടി വന്നു. ഇതോടെ കൂടിയ നിരക്കിലുള്ള ഹ്രസ്വ കരാറുകളെ വൈദ്യുതിക്കായി ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ഇങ്ങനെയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ആരംഭിക്കുന്നത് (Power Crisis In Kerala).

Also Read:പരിഹാരമായില്ല ; കെഎസ്ഇബിയില്‍ തർക്ക പരിഹാരത്തിന് നാളെ യൂണിയനുകളുമായി ചര്‍ച്ച

കർക്കടകത്തിൽ മഴയുടെ ലഭ്യത വലിയ രീതിയിൽ കുറഞ്ഞതോടെ ഡാമുകളിൽ വൈദ്യുത ഉത്പാദനത്തിന് ആവശ്യത്തിന് വെള്ളമില്ലാതെ വന്നതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. എന്നാൽ തുലാമഴ കഴിഞ്ഞ ദിവസങ്ങളിൽ കനത്തത് സർക്കാരിന് വലിയ ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പും ആശാവഹമാണ്. മഴയെത്തുടർന്ന് കെ എസ് ഇ ബി യുടെ ആറ് ഡാമുകളിലുയർന്ന ജലനിരപ്പ് മുൻ ആഴ്ചത്തേതിനേക്കാൾ 50 ശതമാനം കൂടുതലാണ്. എന്നാൽ ഏറ്റവും കൂടുതൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം നടക്കുന്ന ഇടുക്കി ഡാമിൽ 28 ശതമാനത്തോളം മാത്രമാണ് ജലനിരപ്പ്.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്ക് വർധന വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വൈദ്യുതി നിയന്ത്രണവും വേണ്ടെന്ന നിലപാടും സർക്കാരിനുണ്ട്. എന്നാൽ നിരക്ക് വർധന ആവശ്യമെന്ന റെഗുലേറ്ററി കമ്മിഷന്‍റെ ശുപാർശ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Also Read:'യൂണിറ്റിന് പരമാവധി 10 പൈസ' ; സര്‍ചാര്‍ജ് ഈടാക്കുന്നതിന് റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

അതിനിടെ അനാവശ്യമായ വൈദ്യുത ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിലവിലെ വൈദ്യുതി പ്രതിസന്ധി നേരിടാൻ 700 മെഗാ വാട്ടിന്‍റെ ആവശ്യമുണ്ട്. തിരിച്ച് കൊടുക്കൽ കരാർ അനുസരിച്ച് 500 മെഗാവാട്ട് വൈദ്യുതിയും, വൈകി തുക നല്‍കിയാല്‍ മതി എന്ന വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതിക്ക് ഹ്രസ്വകാല കരാർ ഉണ്ടാക്കിയുമാണ് നിലവിൽ വാങ്ങാനുള്ള നീക്കം നടക്കുന്നത്.

ABOUT THE AUTHOR

...view details