തിരുവനന്തപുരം:പോത്തൻകോട് അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതികൾ അറസ്റ്റിലായി. മരിച്ച രാധാകൃഷ്ണന്‍റെ സുഹൃത്തുക്കളും അയിരൂപ്പാറ സ്വദേശികളുമായ അനിൽകുമാർ, കുമാർ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പോത്തൻകോട് അയിരൂപ്പാറ ജങ്ഷനില്‍ വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പോത്തൻകോട് സ്വദേശി വെട്ടേറ്റുമരിച്ച സംഭവം; പ്രതികൾ പിടിയിൽ - പ്രതികൾ പിടിയിൽ
മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്
കടയ്ക്കു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന രാധാകൃഷ്ണനെ ഇരുവരും വെട്ടുന്നത് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെട്ടേറ്റ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടക്കുകയാണെന്ന് വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രാവിലെ ഏഴു മണിയോടെ മരിക്കുകയായിരുന്നു. യാത്രാ മധ്യേയാണ് തന്നെ വെട്ടിയ പ്രതികളെക്കുറിച്ച് പൊലീസിനോട് രാധാകൃഷ്ണൻ പറഞ്ഞത്. തുടർന്ന് ഇരുവരെയും പൊലീസ് പിടികൂടി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.