തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. മാർച്ച് രണ്ട് മുതൽ 23ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയുള്ളത്. രണ്ടിന് പോത്തൻകോട് അരിയോട്ട്കോണത്തെ രാജശ്രീ ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിൽ ഇയാൾ പങ്കെടുത്തു. അന്നുതന്നെ മെഡിക്കൽ കോളജിനടുത്തുള്ള സബ് ട്രഷറിയിലും നാഗൂരിൽ മരിച്ച ബന്ധുവിന്‍റെ സംസ്‌കാരചടങ്ങിലും പങ്കെടുത്തു.
പോത്തൻകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു - വാവരമ്പലം ജുമാ മസ്‌ജിദ്
ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
പോത്തൻകോട് സ്വദേശിയുടെ സഞ്ചാര പഥം പുറത്തുവിട്ടു
ഇതിന് പുറമെ 18നും 20നും ഓരോ മരണവീടുകളിലും ഇയാൾ എത്തിയിരുന്നു. നിരവധി തവണ പോത്തൻകോട് വാവരമ്പലം ജുമാ മസ്‌ജിദില്‍ പോയിരുന്നതായും കണ്ടെത്തി. തോന്നയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇയാൾ എത്തിയിരുന്നു. അതേസമയം ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.