തിരുവനന്തപുരം: കൊവിഡാനന്തര പ്രശ്‌നങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പോസ്റ്റ്-കൊവിഡ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. ക്ലിനിക്കുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കൊവിഡ് ഭേദമായ എല്ലാ രോഗികളുടെയും പട്ടിക തയ്യാറാക്കി കൊവിഡാനന്തര ചികിത്സ ഉറപ്പുവരുത്തും. വ്യാഴാഴ്‌ചകളിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം.
പോസ്റ്റ്-കൊവിഡ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു - കൊവിഡാനന്തര ചികിത്സ
ക്ലിനിക്കുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കൊവിഡ് ഭേദമായ എല്ലാ രോഗികളുടെയും പട്ടിക തയ്യാറാക്കി ചികിത്സ ഉറപ്പുവരുത്തും. വ്യാഴാഴ്‌ചകളിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം
ക്ലിനിക്കുകൾ
രോഗികളുടെ എണ്ണം കൂടിയാൽ കൂടുതൽ ദിവസങ്ങളിലേക്ക് പ്രവർത്തനം വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഗുരുതര രോഗ ലക്ഷണങ്ങളോടെ എത്തുന്നവർക്ക് കൂടുതൽ ചികിത്സ ഉറപ്പാക്കാൻ മറ്റു വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും. ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും റഫറൽ ക്ലിനിക്കുകൾ ആരംഭിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.