പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിമിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഇമാമിനെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇമാമിനെതിരെ നോട്ടീസിറക്കാനുള്ള അനുമതി തേടി നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടികൾ ശക്തമാക്കിയത്.
ഇമാമിനെതിരെ തിരച്ചിൽ ശക്തമാക്കി പൊലീസ്; ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും - shafeeq al khasimi
മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണമെന്ന് പൊലീസ് ഇമാമിന്‍റെ സഹോദരനും അഭിഭാഷകനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പോസ്കോ വകുപ്പ് പ്രകാരമാണ് ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടി പരാതി നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് പള്ളികമ്മിറ്റി പ്രസിഡന്‍റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ മൊഴി നൽകാനും പെൺകുട്ടി തയ്യാറായിരുന്നില്ല.
വാർത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗൺസിലിൽ നിന്നും ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിൽ നിന്നും ഷെഫീക് അൽ ഖാസിമിയെ പുറത്താക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അൽ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.