കേരളം

kerala

ETV Bharat / state

'തൊഴിൽദിനങ്ങള്‍ നഷ്ടമായതില്‍ പരിഹാരം കാണും' ; വിഴിഞ്ഞം തുറമുഖ നിർമാണം ഉടൻ പുനഃരാരംഭിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ

അദാനി ഗ്രൂപ്പിനുണ്ടായ നഷ്‌ടങ്ങളിൽ പരിഹാരത്തിന് നിയമവിദഗ്‌ധരോടടക്കം ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖ നിർമാണം  മന്ത്രി അഹമ്മദ് ദേവർകോവിൽ  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  വിഴിഞ്ഞം തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ  ലത്തീൻ അതിരൂപത വിഴിഞ്ഞം തുറമുഖ നിർമാണം സമരം  Ports minister ahammed devarkovil  vizhinjam port  അദാനി ഗ്രൂപ്പ്  Adani group
വിഴിഞ്ഞം തുറമുഖ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

By

Published : Oct 13, 2022, 4:46 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിഴിഞ്ഞം റിവ്യൂ യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ അദാനി ഗ്രൂപ്പിനുണ്ടായ നഷ്‌ടങ്ങളിൽ പരിഹാരം കാണാന്‍ നിയമവിദഗ്‌ധരോടടക്കം ചർച്ച ചെയ്‌ത് തീരുമാനമെടുക്കും.

തൊഴിൽ ദിനങ്ങള്‍ നഷ്ടപ്പെട്ടതില്‍ പരിഹാരം കാണും. ഓവർടൈമും തൊഴിലാളികളുടെ എണ്ണവും വർധിപ്പിക്കും. എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സമരം കാരണം പദ്ധതി പ്രവർത്തനം വൈകാൻ പാടില്ല. അടുത്ത ഓണത്തിന് തന്നെ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരും.

മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട്

ആവശ്യമെങ്കിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. അക്കാര്യത്തിൽ വാശി ഇല്ല. മന്ത്രിസഭയുടേത് കൂട്ടുത്തരവാദിത്വമാണ്. താനുമായി സമരസമിതിക്ക് ചർച്ച ചെയ്യണമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. സമര പന്തൽ പൊളിക്കുന്നത് കോടതിക്ക് മുന്നിലുള്ള വിഷയമാണ്.

അതിൽ അഭിപ്രായം പറയുന്നില്ല. ആരുമായും ഉടക്കുന്ന സമീപനം സർക്കാർ സ്വീകരിക്കില്ല. എല്ലാ മാസവും നടത്തുന്ന പ്രവർത്തന അവലോകന യോഗമാണ് ഇന്ന് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. അദാനി പോർട്‌സ് ലിമിറ്റഡ് സിഇഒ രാജേഷ് ഝാ ചർച്ചയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details