തിരുവനന്തപുരം : വെള്ളിയാഴ്‌ച (23-9-2022) നടന്ന പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 1013 പേര്‍ അറസ്‌റ്റിലായതായി പൊലീസ് അറിയിച്ചു. 281 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 819 പേരെ കരുതല്‍ തടങ്കലിലാക്കി.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ : രജിസ്‌റ്റർ ചെയ്‌തത് 281 കേസുകള്‍, 1013 പേർ അറസ്‌റ്റിൽ - തിരുവനന്തപുരം റൂറൽ
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഇന്നലെ നടന്ന അക്രമങ്ങളിൽ 1013 പേർ അറസ്‌റ്റിലായി, 281 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; രജിസ്‌റ്റർ ചെയ്‌തത് 281 കേസുകള്‍, 1013 പേർ അറസ്‌റ്റിൽ
ഏറ്റവും കൂടുതല്‍ പേര്‍ അറസ്‌റ്റിലായത് കോട്ടയം ജില്ലയിലാണ്. 215 പേരാണ് ഇവിടെ പിടിയിലായത്. കൊല്ലം സിറ്റി- 169, തിരുവനന്തപുരം റൂറൽ- 169, പത്തനംതിട്ട-109, മലപ്പുറം -123, കാസര്‍കോട്- 38 എന്നിങ്ങനെയാണ് അറസ്‌റ്റിലായവരുടെ കണക്കുകൾ.