തിരുവനന്തപുരം: പൂവാറിലെ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ പ്രകൃതിയെ തൊട്ട് പൊഴി വരെയുള്ള ബോട്ട് യാത്ര മനോഹരമാണ്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി സഞ്ചാരികളാണ് ബോട്ട് യാത്ര ആസ്വദിക്കുന്നതിനായി ഇവിടേക്ക് എത്തിയിരുന്നത്. എന്നല്‍ കൊവിഡ് വ്യാപനവും ലോക് ഡൗണും വന്നതോടെ സഞ്ചാരികളുടെ വരവ് നിലച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ബോട്ടിങ് കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്.
പൂവാറില്‍ സഞ്ചാരികളുടെ വരവ് നിലച്ചു; ജീവനക്കാര്‍ ദുരിതത്തില്‍ - poovar tourism
കഴിഞ്ഞ മൂന്ന് മാസത്തോളമായി ബോട്ടിങ് കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്.

പൂവാറില്‍ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ദുരിതത്തിലായി ആയിരക്കണക്കിന് ജീവനക്കാര്‍
പൂവാറില്‍ സഞ്ചാരികളുടെ വരവ് നിലച്ചു; ജീവനക്കാര്‍ ദുരിതത്തില്‍
സീസണ്‍ സമയത്താണ് വില്ലനായി കൊവിഡ് എത്തുന്നത്. മുന്നൂറ്റിയമ്പതോളം ബോട്ടുകളാണ് പൂവാറില്‍ ഉള്ളത്. പൂവാര്‍ വിനോദ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരത്തോളം ജീവനക്കാരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. മാസങ്ങളായി ബോട്ടുകള്‍ എടുക്കാതായതോടെ എന്‍ജിനുകളും തകരാറിലായതായി ജീവനക്കാര്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം രൂപയാണ് എന്‍ജിന്‍ വില. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ബോട്ടുകള്‍ ഇറക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ ചെവല് വരുമെന്ന് ബോട്ടുടമകള്‍ പറയുന്നു.
Last Updated : Jun 20, 2020, 6:47 PM IST