തിരുവനന്തപുരം: പൂന്തുറയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യകണ്ണി പിടിയില്‍. പൂന്തുറ ബദരിയ നഗർ മിൽ കൊളനിയിൽ അബ്‌ദുള്ളയാണ് പിടിയിലായത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാളുടെ വീട്ടിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് സ്‌കൂൾ പരിസരങ്ങളിലും മറ്റും വിൽപന നടത്തുന്നതെന്നും പൂന്തുറ പൊലീസ് പറഞ്ഞു.
പൂന്തുറയില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന; മുഖ്യകണ്ണി അറസ്റ്റില്‍ - പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്‌ദുള്ള
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും അബ്‌ദുള്ളയുടെ വീട്ടിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് സ്‌കൂൾ പരിസരങ്ങളിലും മറ്റും വിൽപന നടത്തുന്നതെന്നും പൂന്തുറ പൊലീസ് പറഞ്ഞു.
![പൂന്തുറയില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന; മുഖ്യകണ്ണി അറസ്റ്റില്‍ ganja sale among students ganja sale among students in Poonthura Poonthura ganja sale main accuse arrested Poonthura ganja sale Poonthura ganja case സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന കഞ്ചാവ് വില്‍പന കഞ്ചാവ് പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്‌ദുള്ള അബ്‌ദുള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17210643-thumbnail-3x2-tvm.jpg)
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്‌ദുള്ളയെ കോവളത്ത് നിന്നും പിടികൂടിയത്. ബദരിയ നഗറിൽ വച്ച് വിൽപനയ്ക്കായി കൈവശം വച്ച കഞ്ചാവുമായി അബ്‌ദുള്ള കാറിൽ പോകുമ്പോൾ പൊലീസ് കാറിന് കൈകാണിച്ചിരുന്നു. എന്നാൽ ഇയാൾ ഓടിരക്ഷപ്പെട്ടു.
കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അബ്‌ദുള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ശംഖുമുഖം പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ ഡി കെ പൃഥ്വിരാജിന്‍റെ നിർദേശ പ്രകാരം പുന്തുറ എസ്എച്ച്ഒ പ്രദീപ് ജെ, എസ്ഐ അരുൺകുമാർ വി ആർ, എഎസ്ഐ സുധീർ, എസ്‌സിപിഒ ബിജു ആർ നായർ, സിപിഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.