തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 41 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 40 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 100 പേരിൽ നടത്തിയ പരിശേധനയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 101 ആയി.
പൂജപ്പുര സെൻട്രൽ ജയിലിൽ 41 പേർക്ക് കൂടി കൊവിഡ്
ഇന്ന് 100 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗബാധ കണ്ടെത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിൽ 41 പേർക്ക് കൂടി കൊവിഡ്
വിചാരണ തടവുകാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജയിലിലെ മുഴുവൻ തടവുകാർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്. 975 തടവുകാരാണ് നിലവിൽ പൂജപ്പുരയിൽ ഉള്ളത്. ദിവസം 100 പേരെ വീതമാണ് പരിശോധന നടത്തിയത്. ഇതു കൂടാതെ ഉദ്യോഗസ്ഥർക്കും പരിശോധന നടത്തുകയാണ്. രോഗം സ്ഥിരീകരിച്ച തടവുകാരെ ജയിലിനുള്ളിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഈ ബ്ലോക്കിനെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെൻ്റ് സെന്‍ററാക്കി മാറ്റാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങി.