തിരുവനന്തപുരം : ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ചു. JC 253199 എന്ന നമ്പറാണ് 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കാസർകോട്, മേരിക്കുട്ടി ജോജോ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഒരു കോടി വീതം 4 പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്കാണ്. 2 ലക്ഷം വീതം 5 പേർക്കാണ് അഞ്ചാം സമ്മാനം.
- രണ്ടാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JD 504106, JC 748835, JC 293247, JC 781889.
- മൂന്നാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634
- നാലാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 447557, JB 566542, JC 520345, JD 525622, JE 413985
- അഞ്ചാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 889087, JB 589007, JC 459412, JD 773330, JE 454962
40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്‍റ് ചെയ്‌തത്. ഇതിൽ 39,01,790 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110480 ടിക്കറ്റുകളാണ് ഇത്തവണ അധികമായി വിറ്റുപോയത്. 3,34,829 സമ്മാനങ്ങൾ ഇത്തവണ അധികമായി ഉണ്ടായിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.