ഗോൾവാൾക്കറുടെ പേര് നൽകുന്നത് ഉചിതമായ തീരുമാനമെന്ന് പൊൻ രാധകൃഷ്ണൻ - ranjeev gandhi campus
സങ്കുചിത മനോഭാവത്തോടെ കാര്യങ്ങൾ നോക്കി കാണുന്നത് ശരിയല്ലെന്ന് പൊൻ രാധകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്ററിന്റെ രണ്ടാം ക്യാമ്പസിന് ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ പേര് നൽകുന്നത് ഉചിതമായ തീരുമാനമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പൊൻ രാധകൃഷ്ണൻ. ഗോൾവാൾക്കർ ദേശീയ വാദിയാണ്. എല്ലാത്തിനും വർഗീയ നിറം നൽകാനാണ് ശ്രമിക്കുന്നത്. സങ്കുചിത മനോഭാവത്തോടെ കാര്യങ്ങൾ നോക്കി കാണുന്നത് ശരിയല്ലെന്നും പൊൻ രാധകൃഷ്ണൻ പറഞ്ഞു. രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കുന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും പൊൻ രാധകൃഷ്ണൻ പറഞ്ഞു.