തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് വിതരണം. രാവിലെ എട്ടുമണിയോടെ വിതരണം ആരംഭിച്ചെങ്കിലും ഇവിഎം മെഷീനുകളുടെ വിതരണം ഒമ്പത് മണിയോടു കൂടിയാണ് ആരംഭിക്കാനായത് .
തലസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി - polling material
തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിങ് സാമഗ്രികളുടെ വിതരണം
പോളിങ് ഉദ്യോഗസ്ഥ
തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ട നിയമസഭാമണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിങ് സാമഗ്രികളുടെ വിതരണം. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ കെ വാസുകി പറഞ്ഞു. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി വൈകിട്ടോടെ ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തുകളില്‍ എത്തും. ഇവരെ അതാത് ബൂത്തുകളിൽ എത്തിക്കാൻ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
Last Updated : Apr 22, 2019, 1:30 PM IST