തിരുവനന്തപുരം: ഗൗരവമുള്ള വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചതെന്ന് കെപിപിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്‌ട്രീയകാര്യസമിതി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് തിരുനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. അതിനിയും വിവാദമാക്കരുത്. കുട്ടനാട് സീറ്റിനെ ചൊല്ലി മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചത് വിവാദമാക്കരുത്: മുല്ലപ്പള്ളി - kpcc news
കുട്ടനാട് സീറ്റിനെ ചൊല്ലി മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസാരിക്കുന്നു.
സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് വിജയിക്കാൻ കഴിയുന്ന സീറ്റാണെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നുള്ളത് തെറ്റായ പ്രചാരണമാണ്. ഈ വ്യാജ വാർത്തകളാണ് മുസ്ലിം ലീഗിനെയും അസ്വസ്ഥമാക്കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.