തിരുവനന്തപുരം:ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടനത്തിന് പൊലീസുകാര്‍ മാസ്ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ആരോടും സമ്പര്‍ക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചായിരിക്കും അവര്‍ ഇരുന്നത്. താനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. മാസ്ക് ഇല്ലാതെ സംസാരിക്കാന്‍ കഴിയുന്നത് താനിവിടെ തനിച്ചിരിക്കുന്നതു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റാരുമായും ഇപ്പോ ഒരു സമ്പര്‍ക്കം ഉണ്ടാകുന്നില്ല. തന്റെ വീട്ടില്‍ റൂമില്‍ ഇരുന്നുകൊണ്ടാണ് നിങ്ങളോട് സംസാരിക്കുന്നത്. അതുപോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവര്‍ അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കാം മാസ്ക് ഇടാത്ത നില വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.