തലസ്ഥാന നഗരിയില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുമായി തിരുവനന്തപുരം സിറ്റി പൊലീസ് പിന്നാലെയുണ്ട്. സീറോ അവര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പിഴ ഈടാക്കാതെ ബോധവത്ക്കരണം നല്‍കി നിയമലംഘകരെ നേര്‍വഴിയിലാക്കാനാണ് പൊലീസിന്‍റെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തില്‍ ആദ്യ ക്ലാസ് നടന്നു. ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂര്‍ നഗരത്തിലെ എല്ലാ ഭാഗത്തും പൊലീസ് വാഹന പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടി ക്ലാസിനയക്കും. ബുധനാഴ്ചയോ ഞായറാഴ്ചയോ വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ക്ലാസ് സമയം. നിയമം ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ത്തി വാട്സ് ആപ്പിലൂടെ പൊലീസിന് കൈമാറാനുള്ള സൗകര്യവും സീറോ അവറിന്‍റെ ഭാഗമാണ്.
റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക; സീറോ അവര്‍ പദ്ധതിയുമായി പൊലീസുണ്ട് - awareness class
റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ബോധവത്ക്കരണ ക്ലാസ് നല്‍കി നേര്‍വഴിക്ക് നയിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ്. നിയമ ലംഘനത്തിന്‍റെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ത്തി വാട്സ് ആപ്പിലൂടെ പൊലീസിന് കൈമാറാം
![റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക; സീറോ അവര്‍ പദ്ധതിയുമായി പൊലീസുണ്ട്](https://etvbharatimages.akamaized.net/etvbharat/images/768-512-2773812-761-7282c9b8-4f1a-4271-bd83-92b49c81d7a1.jpg)
പൊലീസിന്‍റെ വാഹന പരിശോധന
റോഡ് നിയമം ലംഘിക്കുന്നവർക്ക് ബോധവത്ക്കരണവുമായി തിരുവനന്തപുരം പൊലീസ്
Last Updated : Mar 23, 2019, 2:47 PM IST