കേരളം

kerala

ETV Bharat / state

അനുപമയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കും ; ദത്തുനല്‍കലില്‍ വിവരങ്ങള്‍ തേടി പൊലീസ് - kerala Police

അനുപമയുടെ ബന്ധുക്കള്‍ക്ക് പുറമെ രണ്ട് സുഹൃത്തുക്കളില്‍ നിന്നും പൊലീസ് വിശദാംശങ്ങള്‍ തേടും

അനുപമ  മാതാപിതാക്കള്‍  Anupama  പേരൂര്‍ക്കട പൊലീസ്  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി  kerala Police  തിരുവനന്തപുരം വാര്‍ത്ത
അനുപമയുടെ മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും ; കൂടുതല്‍ വിവരങ്ങള്‍ തേടി പേരൂര്‍ക്കട പൊലീസ്

By

Published : Oct 23, 2021, 12:53 PM IST

തിരുവനന്തപുരം :കുഞ്ഞിനെ നഷ്‌ടപ്പെട്ടെന്ന പരാതിയില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, ഇവരുടെ ഭര്‍ത്താവ് എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക. കൂടാതെ രണ്ട് സുഹൃത്തുക്കളില്‍ നിന്നും വിശദാംശങ്ങള്‍ തേടും.

സംഭവത്തില്‍ പരാതി നല്‍കിയിട്ടും പ്രതികളില്‍ നിന്നോ പരാതിക്കാരില്‍ നിന്നോ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് അനുപമയുടെ ആരോപണം. അതിനിടെ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും‌ ദത്തുനല്‍കല്‍ കമ്മിറ്റിയ്ക്കും‌ വിവരങ്ങള്‍ തേടി പേരൂര്‍ക്കട പൊലീസ് കത്തുനല്‍കി.

ALSO READ:'പൊലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിശ്വാസമില്ല'; നിരാഹാരസമരം ആരംഭിച്ച് അനുപമ

ദത്തുനല്‍കലിന്‍റെ വിവരങ്ങള്‍ ലഭിക്കാതെ തുടരന്വേഷണം അസാധ്യമെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിനെ മാറ്റിയ ദിവസം രണ്ട് ആണ്‍കുട്ടികളെ അമ്മത്തൊട്ടിലില്‍ ലഭിച്ചുവെന്നാണ് സമിതി പൊലീസിനെ അറിയിച്ചത്. എന്നാല്‍ ദത്ത് നല്‍കിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച മറുപടി.

ABOUT THE AUTHOR

...view details