കേരളം

kerala

ETV Bharat / state

സ്വകാര്യ സുരക്ഷ ഏജൻസികളിലെ ജീവനക്കാരുടെ ആയുധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ് - വ്യാജ തോക്ക്

എടിഎമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന കശ്‌മീർ സ്വദേശികളിൽ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

police will check private security agencies gun  സ്വകാര്യ സുരക്ഷ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്  പൊലീസ്  സ്വകാര്യ സുരക്ഷ ഏജൻസി  സുരക്ഷ ഏജൻസി  എടിഎം  വ്യാജ തോക്ക്  വ്യാജ ലൈസൻസ്
സ്വകാര്യ സുരക്ഷ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്

By

Published : Sep 4, 2021, 4:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സുരക്ഷ ഏജൻസികൾ നിയോഗിക്കുന്ന ജീവനക്കാരുടെ കൈവശമുള്ള ആയുധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്. എടിഎം, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ജീവനക്കാരുടെ ആയുധങ്ങളാണ് പരിശോധിക്കുന്നത്.

എടിഎമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന കശ്‌മീർ സ്വദേശികളിൽ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Also Read: പണിക്കന്‍കുടി കൊലപാതകം: കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തി മണ്ണിട്ട് മൂടി, ബിനോയിക്കായി അന്വേഷണം

തോക്കുകളും ലൈസൻസും വ്യാജമല്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന. ഇക്കാര്യം ചൂണ്ടിക്കാട്ടി സുരക്ഷ ഏജൻസികൾക്ക് പൊലീസ് നോട്ടീസ് അയച്ചു. സംസ്ഥാനത്തുടനീളം പരിശോധന നടത്തും. വ്യാജ തോക്കുകളോ ലൈസന്‍സോ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.

ABOUT THE AUTHOR

...view details