തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തത് കാരണം ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ പ്രോസിക്യൂഷൻ നടപടി അവസാനിപ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കിയത്.
കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും - കെട്ടിക്കിടക്കുന്ന കേസുകള്‍
ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ പ്രോസിക്യൂഷൻ നടപടി അവസാനിപ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.
കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും
ആവര്‍ത്തിച്ച് സമന്‍സും വാറന്‍റും അയച്ചിട്ടും മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മാത്രം തീര്‍പ്പാക്കാന്‍ കഴിയാത്ത പെറ്റിക്കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടി. ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ അല്ലെങ്കില്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ അഭിപ്രായമറിഞ്ഞ ശേഷം കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിൻവലിക്കാനാണ് നിർദേശം.