തിരുവനന്തപുരം:വിജയ് പി.നായരെ തമ്പാനൂരിനു സമീപത്തെ ലോഡ്‌ജിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഗാന്ധാരിയമ്മൻ കോവിലിനു സമീപത്തെ ഫ്ലാറ്റിൽ താമസിച്ചാണ് ഇയാൾ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. ഇതേ ലോഡ്ജ് മുറിയിലെത്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് പി.നായരെ കയ്യേറ്റം ചെയ്തതും. ഇയാളുടെ ലാപ് ടോപും ഫോണും പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അപ് ലോഡ് ചെയ്ത വീഡിയോകളും ശേഖരിച്ചിട്ടുണ്ട്. ഐ.ടി. വകുപ്പിലെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ മുഖേന ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വിജയ് പി.നായരെ ലോഡ്‌ജിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു - Vijay P Nair to the lodge and took evidence
ഐ.ടി. വകുപ്പിലെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ മുഖേന ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വിജയ് പി.നായരെ ലോഡ്‌ജിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു
അതേസമയം വിജയ്. പി. നായർ , ശാന്തിവിള ദിനേശ് എന്നിവർക്കെതിരായ പരാതി സൈബർ ക്രൈം പൊലീസിന് കൈമാറി. ആദ്യം നിസാര വകുപ്പുകൾ ചുമത്തിയാണ് വിജയ്. പി. നായർക്കെതിരെ കേസെടുത്തിരുന്നത്. കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ വിജയ് പി നായർ നൽകിയ പരാതിയിൽ നടപടിയായിട്ടില്ല. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഭാഗ്യലക്ഷ്മിക്കെതിരെയും കേസെടുത്തിരുന്നത്. ഈ കേസിൽ ഭാഗ്യലക്ഷ്മിയും സംഘവും കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Last Updated : Sep 29, 2020, 12:22 PM IST