തിരുവനന്തപുരം : സംസ്ഥാനത്ത് രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് മേധാവി അനില്‍കാന്ത് എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണിത്.
രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ പ്രധാന റോഡുകള്‍, ഇടറോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ പട്രോളിങ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.