കൊവിഡ് പ്രതിരോധം കാറ്റിൽ പറത്തി കാട്ടാക്കടയിൽ ചന്തകൂടി - പഞ്ചായത്ത് അധികൃതർ
ചന്ത കൂടുന്ന വിവരമറിഞ്ഞ് പ്രദേശത്തെ നൂറോളം ആളുകൾ സാധനം വാങ്ങാൻ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പിരിഞ്ഞുപോകാൻ നാട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പലരും കൂട്ടാക്കിയില്ല

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് കാട്ടാക്കടയിൽ ചന്തകൂടി. സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ട് ആളുകളെ വിരട്ടിയോടിച്ചു. കാട്ടാക്കട ജംങ്ഷനു സമീപത്തെ പൊതു ചന്ത പഞ്ചായത്ത് അധികൃതർ താഴിട്ടുപൂട്ടിയതോടെയാണ് റോഡിന് ഇരുവശങ്ങളിലുമായി ചന്ത ആരംഭിച്ചത്. ചന്ത കൂടുന്ന വിവരമറിഞ്ഞ് പ്രദേശത്തെ നൂറോളം ആളുകൾ സാധനം വാങ്ങാൻ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പിരിഞ്ഞുപോകാൻ നാട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പലരും കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. മലയോരമേഖലകളിൽ പലയിടത്തും ജാഗ്രതാ നിർദേശം ലംഘിക്കുന്നത് പതിവാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.