കാട്ടാക്കടയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 50 കിലോ കഞ്ചാവ് പിടികൂടി - 50 kg cannabis seized news
എസ്.പി തിയേറ്റര്‍ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറില്‍ 10 പെട്ടികളിലായി സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
കഞ്ചാവ് പിടികൂടി
തിരുവനന്തപുരം:തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും എക്‌സൈസ് സംഘം 50 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട പേയാടിലാണ് സംഭവം. എസ്.പി തിയേറ്റര്‍ കോമ്പൗണ്ടിൽ നിർത്തിയിട്ട കാറില്‍ 10 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു. കാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും എക്‌സൈസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറുടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം.
Last Updated : Feb 4, 2021, 9:57 PM IST