തിരുവനന്തപുരം:മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഇതിനായി 20,635 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏത് അത്യാവശ്യഘട്ടത്തിലും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 250 ക്രമസമാധാനപാലക പട്രോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; കനത്ത സുരക്ഷയൊരുക്കി പൊലീസ് - local body election
20,635 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്
അതീവ പ്രശ്‌നബാധിത പ്രദേശങ്ങളിൽ 498 പിക്കറ്റ് പോസ്റ്റുകളുണ്ടാകും. സംസ്ഥാന പൊലീസ് മേധാവി, എഡിജിപി, സോൺ ഐജി എന്നിവരുടെ നിയന്ത്രണത്തിൽ 30 പ്ലട്ടൂൺ പൊലീസിനെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ കണ്ണൂർ ഡിഐജിക്ക് നാല് കമ്പനി, തെരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഒരു കമ്പനി വീതം എന്നിങ്ങനെയും പൊലീസിനെ പ്രത്യേകമായി നൽകിയിട്ടുണ്ട്.
പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.