തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ മരണത്തില്‍ പൊലീസ് കൊലകുറ്റം ചുമത്തി കേസെടുത്തു. പ്രദീപിന്‍റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു - എസ്.വി പ്രദീപ് മരിച്ചു
അപകടത്തിനിടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല
മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു
അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരു ടിപ്പര്‍ലോറിയാണ് പ്രദീപിന്‍റെ വാഹനത്തിന് പിന്നില്‍ ഇടിച്ചതെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ലോറി കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ പ്രതാപന്‍ നായര്‍ പറഞ്ഞു. കരമന-കളിയിക്കാവിള ദേശീയപാതയില്‍ കാരയ്‌ക്കാമണ്ഡപത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. അപടകസ്ഥലത്തും പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനത്തിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി.
Last Updated : Dec 15, 2020, 7:54 PM IST