തിരുവനന്തപുരം:പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തത്. ഇന്നലെ നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റേഷനിലെത്തിച്ച ഗ്രീഷ്‌മ ശുചിമുറിയിൽ വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പു. ഇതിന് പിന്നാലെയാണ് ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഗ്രീഷ്‌മയെ വഞ്ചിയൂർ മജിസ്‌ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്‌തിരുന്നു.