തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് വിഴിഞ്ഞം മുക്കോലയില്‍ ജോലി കഴിഞ്ഞെത്തിയ ഗൗതം മണ്ഡേല്‍ എന്ന തൊഴിലാളിയെയാണ് ഓട്ടോ ഡ്രൈവറായ സുരേഷ് മര്‍ദിച്ചത്. തൊഴിലാളിയുടെ പക്കല്‍ നിന്നും തിരിച്ചറിയല്‍ രേഖ ഇയാള്‍ ഭീഷണിപ്പെടുത്തി വാങ്ങിച്ചെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ് - തിരുവനന്തപുരം
ശനിയാഴ്‌ച വൈകുനേരം വിഴിഞ്ഞം മുക്കോലയില്‍ ജോലി കഴിഞ്ഞെത്തിയ ഗൗതം മണ്ഡേല്‍ എന്ന തൊഴിലാളിയെയാണ് ഓട്ടോ ഡ്രൈവറായ സുരേഷ് മര്‍ദിച്ചത്.
ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
രണ്ട് ദിവസം മുമ്പ് സുരേഷ് മുക്കോലയില്‍ ഒരു വ്യാപാരിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലാണ്.
Last Updated : Feb 23, 2020, 2:53 PM IST
TAGGED:
തിരുവനന്തപുരം