തിരുവനന്തപുരം: തോക്കുകൾ കൊണ്ട് വ്യത്യസ്‌തമായ ശിൽപമൊരുക്കി പൊലീസ് ഉദ്യോഗസ്ഥർ. ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ത്രിമാന രൂപത്തിലുള്ള ശിൽപം നിർമിച്ചിരിക്കുന്നത്. ശിൽപത്തിന് ഒമ്പത് മീറ്റർ ഉയരമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ് ശിൽപം ഒരുക്കിയത്.
വിരമിച്ച ഉദ്യോഗസ്ഥർക്ക് ആദരം; തോക്ക് ശിൽപമൊരുക്കി പൊലീസ് ഉദ്യോഗസ്ഥർ - പൊലീസ് ഉദ്യോഗസ്ഥർ
ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ത്രിമാന രൂപത്തിലുള്ള ശിൽപം നിർമിച്ചിരിക്കുന്നത്
വിരമിച്ച ഉദ്യോഗസ്ഥർക്ക് ആദരം; തോക്ക് ശിൽപമൊരുക്കി പൊലീസ് ഉദ്യോഗസ്ഥർ
'ശൗര്യ' എന്ന് പേരിട്ടിരിക്കുന്ന ശിൽപത്തിൽ 940 റൈഫിളുകൾ, 80 മസ്‌കറ്റ് തോക്കുകൾ, 45 റിവോൾവറുകൾ, 457 മാഗസിനുകൾ എന്നിങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശിൽപം അനാച്ഛാദനം ചെയ്‌തു. ശിൽപം ഡിസൈൻ ചെയ്‌തതും നിർമിച്ചതും പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.