കേരളം

kerala

ETV Bharat / state

Police Officer Died in Accident | നിയന്ത്രണം വിട്ട പൊലീസ് വാഹനം പോസ്റ്റിലിടിച്ച് അപകടം ; ഉദ്യോഗസ്ഥന് ദാരുണാന്ത്യം - അപകടത്തിൽ പൊലീസുകാരൻ മരിച്ചു

The police officer died after the vehicle hit the post | ഇന്ന് പുലർച്ചെ ഇന്ധനം നിറയ്‌ക്കുന്നതിനായി പോകുന്നതിനിടെ പാളയം എകെജി സെന്‍ററിന് മുന്നിലാണ് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം അപകടത്തില്‍പ്പെട്ടത്

Police Officer Died in Accident  Thiruvananthapuram  തിരുവനന്തപുരം  Accident news  police officer died after the vehicle hit the post  പൊലീസ് വാഹനം പോസ്റ്റിലിടിച്ച് അപകടം  അപകടത്തിൽ പൊലീസുകാരൻ മരിച്ചു  thiruvananthapuram news
Police Officer Died in Accident Thiruvananthapuram

By ETV Bharat Kerala Team

Published : Oct 1, 2023, 2:16 PM IST

തിരുവനന്തപുരം : പൊലീസ് വാഹനം പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പാളയം എകെജി സെന്‍ററിന് മുന്നിലാണ് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം അപകടത്തില്‍പ്പെട്ടത്. കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനായ അജയകുമാറാണ് മരണപ്പെട്ടത് (Police Officer Died in Accident).

അപകടത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. വിജയകുമാര്‍, അഖില്‍, അജയന്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഹൈവേയില്‍ നിന്നും വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ പോകുന്ന വഴിയില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ പിന്‍സീറ്റിലിരുന്ന അജയകുമാര്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച് വീണു.

അപകടം നടന്നയുടനെ പരിക്കേറ്റവരെ എല്ലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വാഹനത്തിന് പുറത്തേക്ക് തെറിച്ച് വീണ അജയകുമാറിന്‍റെ തലക്കേറ്റ ഗുരുതര പരിക്ക് മരണത്തിന് കാരണമാവുകയായിരുന്നു.

ABOUT THE AUTHOR

...view details