കേരളം

kerala

ETV Bharat / state

പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥൻ പിടിയിൽ - ആള്‍മാറാട്ടം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ഇയാളുടെ കൊല്ലത്തെ വീട്ടിലും ഓഫീസിലും നടത്തിയ ക്രൈംബ്രാഞ്ച് പരിശോധനയിൽ ഡിജിപി, എഡിജിപിമാര്‍, ഐജി എന്നിവരുടെ വ്യാജ ലെറ്റർ പാഡും വ്യാജ സീലും രേഖകളും കണ്ടെത്തി

police officer caught  impersonification  police head quarters impersonification  പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ  ആള്‍മാറാട്ടം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ  പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം
പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥൻ പിടിയിൽ

By

Published : Mar 7, 2021, 2:53 PM IST

തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയതിനാണ് കേസെടുത്തത്. പൊലീസ് ആസ്ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പൊലീസ് എസ്ഐ ജേക്കബ് സൈമണിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. എസ്ഐയായ ജേക്കബ് സൈമണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ലെറ്റര്‍ പാഡ്, സീല്‍, യൂണിഫോം എന്നിവ ഉപയോഗിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇയാളുടെ കൊല്ലത്തെ വീട്ടിലും പൊലീസ് ആസ്ഥാനത്തെ ഓഫീസിലും നടത്തിയ ക്രൈംബ്രാഞ്ച് പരിശോധനയിൽ ഡിജിപി, എഡിജിപിമാര്‍, ഐജി എന്നിവരുടെ വ്യാജ ലെറ്റർ പാഡും വ്യാജ സീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്‌പിയുടെ യൂണിഫോമും കണ്ടെത്തിയിട്ടുണ്ട്. ജേക്കബ് സൈമണ്‍ ആള്‍മാറാട്ടം നടത്തുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. റെയ്‌ഡില്‍ തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ABOUT THE AUTHOR

...view details