തിരുവനന്തപുരം : സർവീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പൊലീസില്‍ പ്രത്യേക സംവിധാനം. ശമ്പളം, പെന്‍ഷന്‍, അച്ചടക്ക നടപടി, ശമ്പള നിര്‍ണയം, വായ്‌പകള്‍, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സര്‍വീസ് സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ സമർപ്പിക്കാനാണ് സംവിധാനം വരുന്നത്. പൊലീസിന്‍റെ വെബ് അധിഷ്‌ഠിത ഫയലിങ് സംവിധാനമായ ഐഎപിഎസ് (ഇന്‍റേണല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് പ്രോസസിങ് സിസ്റ്റം) പുതുതായി ചേര്‍ത്ത ഗ്രിവന്‍സസ് എന്ന മെനുവിലൂടെയാണ് പരാതി സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.
ജില്ല പൊലീസ് ഓഫീസുകളിലെ മാനേജർമാരും സമാന റാങ്കിലെ മറ്റ് ഉദ്യോഗസ്ഥരുമാകും പുതിയ സംവിധാനത്തിന് മേൽനോട്ടം വഹിക്കുക. പൊലീസിലെ ശുദ്ധികലശത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉദ്യോഗസ്ഥരുടെ പ്രവർത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്‍റെ നിർദേശത്തിന് പിന്നാലെയാണ് പുതിയ ഓൺലൈൻ സംവിധാനം വരുന്നത്.