കേരളം

kerala

ETV Bharat / state

ലോഡ് ഇറക്കാൻ സംരക്ഷണം നൽകി പൊലീസ്; മിനിയേച്ചർ ട്രെയിൻ ഇറക്കി

ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ബെംഗളൂരുവിൽ നിന്ന് വന്ന ലോഡ് കയറ്റിറക്ക് തൊഴിലാളികളുടെ തർക്കത്തെ തുടർന്ന് ഇറക്കാൻ കഴിയാതിരുന്നത്.

തിരുവനന്തപുരം  മിനിയേച്ചർ ട്രെയിൻ  miniature train  voli tourism village TVM  തിരുവനന്തപുരം വാർത്തകൾ  വേളി ടൂറിസ്റ്റ് വില്ലേജ്
ലോഡ് ഇറക്കാൻ സംരക്ഷണം നൽകി പൊലീസ്; മിനിയേച്ചർ ട്രെയിൻ ഇറക്കി

By

Published : Jun 30, 2020, 5:15 PM IST

Updated : Jun 30, 2020, 9:13 PM IST

തിരുവനന്തപുരം:ടൂറിസം വകുപ്പിന്‍റെ സ്വപ്ന പദ്ധതിയായ വേളി ടൂറിസ്റ്റ് വില്ലേജിലേക്കുള്ള മിനിയേച്ചർ ട്രെയിൻ പൊലീസ് സംരക്ഷണത്തിൽ ഇറക്കി. നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സാണ് ലോഡ് ഇറക്കിയത്. ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ബെംഗളൂരുവിൽ നിന്ന് വന്ന ലോഡ് കയറ്റിറക്ക് തൊഴിലാളികളുടെ തർക്കത്തെ തുടർന്ന് ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ടണ്ണിന് 4275 രൂപ വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.

ഒരു എഞ്ചിനും മൂന്ന് ബോഗികളുമടങ്ങുന്ന മിനിയേച്ചർ ട്രെയിനിന് 13 ടൺ ആണ് ഭാരം. പണം നൽകാൻ തയാറായില്ലെങ്കിൽ ലോഡ് ഇറക്കൻ അനുവദിക്കില്ലെന്ന് പറഞ്ഞതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് നിർമ്മാണ കമ്പനി ലേബർ ഓഫീസർക്കും വലിയ തുറ പൊലീസിനും പരാതി നൽകുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇന്ന് രാവിലെയോടെ വലിയതുറ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

Last Updated : Jun 30, 2020, 9:13 PM IST

ABOUT THE AUTHOR

...view details