തിരുവനന്തപുരം: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കഠിനംകുളം എസ്.ഐ രതീഷ് കുമാറിനാണ് പരിശോധനക്കിടെ പരിക്ക് സംഭവിച്ചത്. ചാന്നാങ്കര ജങ്ഷനിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എസ്.ഐയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനിടെ എസ്.ഐ റോഡിൽ തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹന പരിശോധനക്കിടെ പൊലീസുകാരന് ഗുരുതര പരിക്ക് - kadinamkulam
ചാന്നാങ്കര ജങ്ഷനിൽ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എസ്.ഐയെ ഇടിച്ച് വീഴ്ത്തുകമായിരുന്നു.
വാഹന പരിശോധനക്കിടെ പൊലീസുകാരന് ഗുരുതര പരിക്ക്
ബൈക്കിലെത്തിയവർ ചാന്നാങ്കര പാലത്തിന് സമീപത്ത് വെച്ചാണ് കടന്ന് കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുന്നതോടൊപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും കഠിനംകുളം പൊലീസ് അറിയിച്ചു.
Last Updated : Sep 4, 2020, 12:00 PM IST