കേരളം

kerala

ETV Bharat / state

കുട്ടികൾക്ക് സൈബർ കാവലുമായി കേരള പൊലീസിന്‍റെ ഇ ലേണിംഗ് സംവിധാനം - e learning

ഓസ്ട്രേലിയൻ സർക്കാരിന്‍റെ സഹകരണത്തോടെ തയ്യാറാക്കിയ കിഡ്ഗ്ലോവ് എന്ന ഇ ലേണിംഗ് വെബ്സൈറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കുട്ടികൾക്ക് സൈബർ കാവലുമായി കേരള പൊലീസിന്‍റെ ഇ ലേണിംഗ് സംവിധാനം  latest tvm  e learning  kerala police
കുട്ടികൾക്ക് സൈബർ കാവലുമായി കേരള പൊലീസിന്‍റെ ഇ ലേണിംഗ് സംവിധാനം

By

Published : Jun 1, 2020, 8:18 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയതോടെ കുട്ടികൾക്ക് സൈബർ കാവലുമായി കേരള പൊലീസിന്‍റെ ഇ ലേണിംഗ് സംവിധാനം. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന പൊലീസ് സേന കുട്ടികൾക്ക് ഇത്തരമൊരു സുരക്ഷയൊരുക്കുന്നത്. ഓസ്ട്രേലിയൻ സർക്കാരിന്‍റെ സഹകരണത്തോടെ തയ്യാറാക്കിയ കിഡ്ഗ്ലോവ് എന്ന ഇ ലേണിംഗ് വെബ്സൈറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പഠനത്തിന്‍റെ ഭാഗമായി കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കേണ്ടി വരുന്നതിനാൽ ഇന്‍റര്‍നെറ്റിലെ ചതിക്കുഴികളിൽ അകപ്പെടാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽക്കണ്ട് സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗം കുട്ടികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓസ്ട്രേലിയയിലെ ഇ സേഫ്റ്റി കമ്മീഷണറുടെ ഓഫീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനുമായി ചേർന്നാണ് കേരള പൊലീസ് ഇ-സുരക്ഷാ സംവിധാനം സജ്ജമാക്കിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇതു സംബന്ധിച്ച് ബോധവത്കരണം നൽകുമെന്ന് പൊലീസ് സൈബർ ഡോമിന്‍റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. www.kidglove.in എന്ന പോർട്ടലിൽ റോബോട്ടിക്‌സ് വെർച്വൽ ക്ലാസ് മുറികൾ, ലൈവ് ക്ലാസുകൾ തുടങ്ങിയവയിലെല്ലാം പരിശീലനം ഉണ്ടാവും. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും പൊലീസ് നൽകും. അധ്യാപകരെയും രക്ഷിതാക്കളെയും ഓൺലൈൻ പഠനത്തിന്‍റെ നൂതന സാങ്കേതികവിദ്യകളും പരിശീലിപ്പിക്കും.

കുട്ടികൾക്ക് സൈബർ കാവലുമായി കേരള പൊലീസിന്‍റെ ഇ ലേണിംഗ് സംവിധാനം

For All Latest Updates

ABOUT THE AUTHOR

...view details