കേരളം

kerala

ETV Bharat / state

'ഗുണ്ടാകേസുകളില്‍ പഴി കേള്‍പ്പിക്കുന്നു'; പൊലീസ് ഉന്നതതല യോഗത്തില്‍ കലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം - dgp anilkanth led police high level meeting against collectors

ഡി.ജി.പി അനില്‍കാന്ത് വിളിച്ച ഉന്നത തല യോഗത്തിലാണ് കലക്‌ടര്‍മാര്‍ക്കെതിരെ വിമര്‍ശനം

പൊലീസ് ഉന്നത തല യോഗത്തില്‍ കലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം  police high level meeting against collectors  dgp anilkanth led police high level meeting against collectors  ഡിജിപി അനില്‍കാന്ത് വിളിച്ച ഉന്നത തല യോഗത്തില്‍ കലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
'ഗുണ്ടാകേസുകളില്‍ പഴി കേള്‍പ്പിക്കുന്നു'; പൊലീസ് ഉന്നത തല യോഗത്തില്‍ കലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

By

Published : May 13, 2022, 10:58 PM IST

തിരുവനന്തപുരം:ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഐ.എ.എസ് - ഐ.പി.എസ് പോര് വീണ്ടും. ഗുണ്ട ആക്‌ട് പ്രകാരം എസ്.പിമാരും കമ്മിഷണര്‍മാരും നല്‍കുന്ന അപേക്ഷകളില്‍ തീരുമാനം വൈകിപ്പിച്ച് ജില്ല കലക്‌ടര്‍മാര്‍ പൊലീസിനെ പഴി കേള്‍പ്പിക്കുന്നു എന്ന് ഡി.ജി.പി അനില്‍കാന്ത് വിളിച്ച ഉന്നത തല യോഗത്തില്‍ എസ്.പിമാര്‍ ചൂണ്ടിക്കാട്ടി.

ഗുണ്ട ലിസ്റ്റ് പ്രകാരം നടപടിയെടുക്കാനുള്ള അധികാരം കലക്‌ടര്‍മാര്‍ക്കായതിനാലാണ് പൊലീസിന് ഗുണ്ടകളുടെ കരുതല്‍തടങ്കലിനായി കലക്‌ടര്‍മാരെ സമീപിക്കേണ്ടി വരുന്നത്. എന്നാല്‍ കലക്‌ടര്‍മാര്‍ ഈ അപേക്ഷകളെ ചവറ്റുകുട്ടയിലെറിയുകയാണ്. മൂന്നും നാലും മാസമായ അപേക്ഷകള്‍ കലക്ട്രേറ്റുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുകാരണം സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കാന്‍ കഴിയുന്നില്ല.

'സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട':കലക്‌ടര്‍മാരുടെ ഈ നടപടികാരണം പൊതുജനങ്ങള്‍ ഇത് പൊലീസിന്‍റെ വീഴ്‌ചയായാണ് കാണുന്നത്. കമ്മിഷണര്‍മാര്‍ക്ക് മജിസ്‌ട്രേറ്റിന്‍റെ അധികാരങ്ങളുണ്ടെങ്കില്‍ ഇത് ഒരു പരിധിവരെയെങ്കിലും ഒഴിവാക്കമായിരുന്നെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്ന് ഡി.ജി.പി പറഞ്ഞു.

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ശക്തമാക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. കേസുകളില്‍ കൃത്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യോഗത്തില്‍ പൊലീസ് മേധാവി എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് മേധാവിക്ക് പുറമേ എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, യോഗേഷ് ഗുപ്‌ത, എം.ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details