തിരുവനന്തപുരം:കണ്ണമൂലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു. ബാധ ഒഴിപ്പിക്കാന്നെത്തിയ മന്ത്രവാദി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദത്തിനായി മുറിക്കുളളിൽ അടച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദി തൃശൂർ സ്വദേശി ബിനിഷ് ശർമക്കെതിരെ പൊലീസ് കേസെടുത്തു.
പതിനാലുകാരിയെ പീഡിപ്പിച്ച മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു - case against a witch who raped a 14-year-old girl
തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയും മാതാപിതാക്കളുമാണ് പരാതി നൽകിയിരിക്കുന്നത്
![പതിനാലുകാരിയെ പീഡിപ്പിച്ച മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു പതിനാലുകാരിയെ പീഡിപ്പിച്ച് മന്ത്രവാദി തിരുവല്ലം പൊലീസ് സ്റ്റേഷൻ തൃശൂർ സ്വദേശി ബിനിഷ് ശർമ case against a witch who raped a 14-year-old girl rape latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5297958-thumbnail-3x2-1.jpg)
പതിനാലുകാരിയെ പീഡിപ്പിച്ച മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു
തിരുവല്ലം പൊലീസിനാണ് ആദ്യം പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് മാറ്റി. പ്രതി ഒളിവിലാണെന്ന് മെഡിക്കൽ കോളജ് എസ്ഐ ശ്രീകാന്ത് അറിയിച്ചു. പ്രതിക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
: